ഹോണർ തങ്ങളുടെ 2024 മാജിക് ബുക്ക് X14 പ്രോ, X16 പ്രോ ലാപ്ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി. ഏറ്റവും പുതിയ 13th തലമുറ റാപ്റ്റർ ലേക്ക് ഇന്റൽ കോർ i5 H സീരീസ് പ്രൊസസർ ഈ ലാപ്ടോപ്പുകളുടെ കരുത്ത്. ഓൺലൈൻ ഷോപ്പിംഗ് വമ്പൻ ആയ ആമസോൺ ഇന്ത്യയിൽ വഴിയാണ് ( Amazon.in ) ഈ ലാപ്‌ടോപ്പുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ വിൽപ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50,000 രൂപയ്ക്കും താഴെയായിരിക്കും ഇതിന്റെ പ്രതീക്ഷിക്കുന്ന വില. ഈ ലാപ്ടോപ്പുകൾ ചൈനീസ് വിപണികളിൽ ഇതിനോടകം വിൽപ്പനയ്ക്ക് ഉണ്ടായിരുന്നതിനാൽ, നമുക്ക് പൂർണ്ണ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും അറിയാം.
ഹോണർ മാജിക് ബുക്ക് X14 പ്രോ, X16 പ്രോ എന്നിവ പുതിയ 13th ജനതല ഇന്റൽ കോർ i5-13420H പ്രോസസർ കൊണ്ട് നിർമ്മിതമാണ്, ഇത് മികച്ച പ്രകടനം നൽകുന്നു. ദൈനംദിന ടാസ്കുകൾ, ഓഫീസ് ജോലികൾ, വെബ് ബ്രൗസിംഗ്, ഫോട്ടോ എഡിറ്റിംഗ് തുടങ്ങിയ ഇടത്തരം ജോലികൾ, ഈ ലാപ്ടോപ്പുകൾ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നു. 16GB LPDDR4x RAM ന്റെ സാന്നിധ്യം മികച്ച മൾട്ടിടാസ്കിംഗ് പ്രകടനം നൽകുന്നു, 512GB NVMe PCIe SSD സ്റ്റോറേജ് വേഗതയേറിയ ബൂട്ട് സമയവും ആപ്ലിക്കേഷൻ ലോഡിംഗ് സമയവും ഉറപ്പാക്കുന്നു.
മെയിൻസ്ട്രീം ഗെയിമുകൾ കളിക്കാൻ, ഈ ലാപ്ടോപ്പുകൾ അനുയോജ്യമല്ലെങ്കിലും, ലൈറ്റ് ഗെയിമുകൾ, ഇൻഡീ ഗെയിമുകൾ, കളിക്കാൻ ഈ ലാപ്ടോപ്പുകൾക്ക് കഴിയും. എങ്കിലും, ഗെയിമിംഗ് പ്രധാന ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് ഈ ലാപ്ടോപ്പ് മികച്ച തിരഞ്ഞെടുപ്പാണ്.
ഈ ലാപ്ടോപ്പുകളുടെ മറ്റൊരു പ്രധാന സവിശേഷത 14 ഇഞ്ച് അല്ലെങ്കിൽ 16 ഇഞ്ച് ഫുൾ HD (1920 x 1200 പിക്സൽ) IPS ഡിസ്പ്ലേയാണ്. 16:10 വീക്ഷണാനുപാതം ( aspect ration ) ഈ ഡിസ്‌പ്ലേകൾ വെബ് ബ്രൗസിംഗ്, ഡോക്യുമെന്റ് എഡിറ്റിംഗ്, പോലുള്ള ജോലികൾക്കും മൾട്ടിമീഡിയ ഉപയോഗത്തിനും അനുയോജ്യമാണ്. കൂടാതെ, TÜV Rheinland Low Blue Light certification ഉള്ളതിനാൽ, നീണ്ട സമയം ലാപ്ടോപ്പ് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന കണ്ണുവേദന കുറയ്ക്കുന്നു. പതിവായി രാത്രിയിൽ ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും.
1.4kg (X 14 പ്രോ) യുടെയും 1.75kg (X 16 പ്രോ) യുടെയും ഭാരം കുറവായതിനാൽ യാത്ര ചെയ്യുമ്പോഴും ഇവ കൊണ്ടുപോകാൻ അനുയോജ്യമാണ്. പൂർണ്ണ വലിപ്പത്തിലുള്ള backlit കീബോർഡ് ടൈപ്പ് ചെയ്യാൻ സുഖകരമാണ്, കൂടാതെ ദുർബലമായ വെളിച്ചത്തിലും കൃത്യമായ ടൈപ്പിംഗ് അനുവദിക്കുന്നു.
കണക്റ്റിവിറ്റിയിലേക്ക് വരുമ്പോൾ, ഹോണർ മാജിക് ബുക്ക് X14 പ്രോ, X16 പ്രോ 2024 എന്നിവയിൽ Wi-Fi 6 പിന്തുണയുണ്ട്, ഇത് വേഗതയേറിയതും കൂടുതൽ വിശ്വസനീയമായ വയർലെസ്സ് കണക്ഷൻ നൽകുന്നു. ബ്ലൂടൂത്ത് 5.1 വയർലെസ് ഹെഡ്‌സെറ്റുകൾ, സ്പീക്കറുകൾ, മറ്റ് പെരിഫറലുകൾ എന്നിവയുമായി കണക്റ്റുചെയ്യാനും ഇത് ഉപയോഗിക്കാം.
പോർട്ടുകളുടെ കാര്യത്തിൽ, ഈ ലാപ്ടോപ്പുകൾ USB 3.2 Gen 2, USB 3.2 Gen 1, ഒരു ഫുൾ-ഫീച്ചർഡ് USB-C പോർട്ട് (ചാർജിംഗ്, ഡാറ്റ ട്രാൻസ്ഫർ, റിവേഴ്സ് ചാർജിംഗ്, ഡിസ്പ്ലേ ഔട്ട്പുട്ട്), ഒരു HDMI 1.4b പോർട്ട് (4K@30Hz റെസല്യൂഷൻ വരെ പിന്തുണയ്ക്കുന്നു), ഒരു 3.5 മിമി ഹെഡ്ഫോൺ, മൈക്രോഫോൺ കോംബോ ജാക്ക് എന്നിവ നൽകുന്നു.
ആകെ (Overall) ആയി പറഞ്ഞാൽ, 2024 ഹോണർ മാജിക് ബുക്ക് X14 പ്രോ, X16 പ്രോ എന്നിവ മികച്ച പ്രകടനം, സ്റ്റൈലിഷ് ഡിസൈൻ, മികച്ച ബിൽഡ് ക്വാളിറ്റി, ദീർഘനേരം ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച മിഡ്-റേഞ്ച് ലാപ്ടോപ്പുകളാണ്. ഡെയ്‌ലി ടാസ്‌കുകൾക്കും വിനോദത്തിനും അനുയോജ്യമാണ്. എന്നിരുന്നാലും, ഗെയിമിംഗ് ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഇത് അനുയോജ്യമല്ല.